പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ

അച്ചടക്ക പരിപാലന സമിതിയുടെ ഓഫീസ് ഉദ്ഘാടനവും വളണ്ടിയർ പരിശീലനവും.തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന അച്ചടക്ക പരിപാലന സമിതിയുടെ ഓഫീസ് ഉദ്ഘാടനവും വളണ്ടിയർ പരിശീലനവും കുന്നംകുളം S.I. T.P ഫർഷാദ് ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ വിദ്യഭ്യാസ ഉപഡയറക്ടർ k സുമതി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ P. സച്ചിദാനന്ദൻ, (PTA വൈസ് പ്രസിഡന്റ്) രാജ് കുമാർ മധു, പ്രധാന അധ്യാപിക നസീമ, ടോണി ആന്റോ ,T T. ബെന്നി, ഡെന്നീസ് മങ്ങാട്, കുരുവിള തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി അനേകം വിദ്യാർത്ഥികൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.
Copyright © 2013 thrissurkalolsavam2017.blogspot.in