പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ

ജില്ലാ കലോത്സവം മീഡിയ റൂം ഉദ്ഘാടനം

2017 ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തുവെച്ചു നടക്കുന്ന 29-)മത് തൃശൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം, ഫേസ്ബുക്, ബ്ലോഗ് എന്നിവയുടെ ഉദ്ഘടനം കുന്നംകുളം ഗവെർന്മെന്റ് മോഡൽ ബോയ്സ് സ്കൂളിലെ വി എച് എസ് ഇ യുടെ  പുതിയ കെട്ടിടത്തിൽ   വെച്ച് നടന്നു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഹരിനാരായണൻ ആണ് ഉദ്ഘടനകർമ്മം നിർവഹിച്ചത്. ഹിറ്റ് സിനിമകളായ ഒപ്പം, പുലിമുരുകൻ തുടങ്ങിയ സിനിമകളിലെ ഗാനരചയിതാവ് കൂടിയാണദ്ദേഹം.ചാവക്കാട് ഡിഇഒ ശ്രീമതി എൻ ആർ മല്ലിക അധ്യക്ഷയും കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ ടെന്നി പുലിക്കോട്ടിൽ മുഖ്യ അതിഥിയും  ആയിരുന്നു. പബ്ലിസിറ്റി കമ്മിറ്റി  ചെയർപേഴ്സണും കൗൺസിലറുമായ ശ്രീമതി ബീന ലിബിനി,ശ്രീ ലബീബ് ഹസ്സൻ ,ജോൺസൺ നമ്പഴിക്കാട് , എന്നിവർ ആശംസകളർപ്പിച്ചു.കൺവീനർമാരായ ജാബിർ എം എ, ഉണ്ണികൃഷ്ണൻ , ഗഫൂർ, രാമൻ ,ഹെൻസിൻ സി ഒ ,രാഹുൽ ചുങ്കത്ത് എന്നീ അധ്യാപകർ സംബന്ധിച്ചു. പബ്ലിസിറ്റി കമ്മിറ്റി വര്‍ക്കിംഗ് ചെയർമാൻ ശ്രീ ജോസ് മാളിയേക്കൽ സ്വാഗതവും, കൺവീനർ  സായൂജ് എസ് ചുങ്കത്ത് നന്ദിയും പറഞ്ഞു.
Copyright © 2013 thrissurkalolsavam2017.blogspot.in