പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ

തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു


ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തു 16 വേദികളിലായി നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ വിപുലീകരിച്ച സംഘാടക സമിതി യോഗം സഹകരണ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്‌തീൻ  ഉദ്ഘാടനം  ചെയ്തു .തദവസരത്തിൽ ലോഗോയും  മന്ത്രി പ്രകാശനം ചെയ്തു. നോട്ട് വിഷയം പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിഭാഗങ്ങളും സഹകരിക്കുകയും സഹായിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുന്നംകുളത്തെ ആറ് സ്‌കൂളുകള്‍, നാല് ഓഡിറ്റോറിയങ്ങള്‍, സീനിയര്‍ ഗ്രൗണ്ട് എന്നിവയാണ് കലോത്സവത്തിന് വേദികള്‍ ഒരുക്കുന്നത്. ജനുവരി മൂന്ന് മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളിലാണ് മത്സരങ്ങള്‍. മൂന്നിന് സ്റ്റേജിതര മത്സരങ്ങളും ഉദ്ഘാടനവും നടക്കും.

Copyright © 2013 thrissurkalolsavam2017.blogspot.in