പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ
6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ  7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ  ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു



തൃശൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രോഫി റൂമിന്റെ ഉദ്ഘടനം കുന്നംകുളം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി മിഷ  സെബാസ്റ്റിയൻ ഉദ്ഘടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയർമാൻ കൂടിയായ ക്ഷേമകാര്യ    സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. K. കെ മുരളി അധ്യക്ഷത വഹിച്ചു. ട്രോഫി കമ്മിറ്റി കൺവീനർ ശ്രീ കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു 
  കൺവീനർമാരായ ബീന ലിബിന, സുമ ഗംഗാധരൻ സുജീഷ് എം . എസ്‌, കുന്നംകുളം  എ ഇ ഒ  പി  സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു. ശ്രീ ഗോവിന്ദൻകുട്ടി  മാസ്റ്റർ നന്ദി രേഖപ്പെടുത്തി.








കേരള സകൂൾ കലോത്സവം 2016-2017, തൃശൂർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറം

ഇവിടെ ക്ലിക്ക് ചെയ്യുക




Up ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തൃശൂർ വെസ്റ്റും HS HSS ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട സബ്  ജില്ലയും മുന്നിട്ടു നിൽക്കുന്നു. UP ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തു ഇരിങ്ങാലക്കുട സബ് ജില്ലയും HS ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തു കൊടുങ്ങല്ലൂർ സബ് ജില്ലയും HSS ജനറൽ വിഭാഗത്തിൽ കുന്നംകുളം സബ്‌ജില്ലയും മുന്നേറ്റം തുടരുന്നു. UP ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തു കുന്നംകുളം സബ്‌ജില്ലയും HS ജനറൽ വിഭാഗത്തിൽ ചേർപ്പ് സബ്‌ജില്ലയും HSS വിഭാഗത്തിൽ വലപ്പാട് സബ്‌ജില്ലയും മുന്നേറിക്കൊണ്ടിരിക്കുന്നു








ഇരുപത്തിയൊൻപത് ചിത്രകാരന്മാർ ഒത്തുകൂടി റവന്യൂ ജില്ലാ കലോത്സവത്തെ സ്വാഗതം ചെയ്തു ഭീമൻ കാൻവാസിൽ 29 പേരും വ്യത്യസ്ത വിഷയങ്ങളാണ് വരച്ചു ചേർത്തത്.മലയാള മനോരമ ചീഫ് റിപ്പോർട്ടറും തൃശൂർ പ്രസ് ക്ലബ് പ്രസിഡൻറുമായ സന്തോഷ് ജോൺ തൂവൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കലോൽസവ പ്രചാരണ കൺവീനർ സായൂജ് ചുങ്കത്ത് .ഹെൻസിൻ ചിറ്റാട്ടുകര .ജോസ് മാളിയേക്കൽ. രാഹുൽ ചുങ്കത്ത് എന്നിവർ സംബന്ധിച്ചു
തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2017- ജനുവരി 3,4,5,6,7 തിയ്യതികളിൽ നടത്തപ്പെടുന്നു.തൃശ്ശൂർ D.D ശ്രീമതി K സുമതി പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സീത രവിന്ദ്രൻ, കൗൺസിലർമാർ, ചാവക്കാട്  DEO, AEO മാർ, പ്രധാനധ്യാപകർ, അധ്യാപകർ, സംഘടനാ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.



തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന അച്ചടക്ക പരിപാലന സമിതിയുടെ ഓഫീസ് ഉദ്ഘാടനവും വളണ്ടിയർ പരിശീലനവും കുന്നംകുളം S.I. T.P ഫർഷാദ് ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ വിദ്യഭ്യാസ ഉപഡയറക്ടർ k സുമതി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ P. സച്ചിദാനന്ദൻ, (PTA വൈസ് പ്രസിഡന്റ്) രാജ് കുമാർ മധു, പ്രധാന അധ്യാപിക നസീമ, ടോണി ആന്റോ ,T T. ബെന്നി, ഡെന്നീസ് മങ്ങാട്, കുരുവിള തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി അനേകം വിദ്യാർത്ഥികൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.
കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റ പാചകപ്പുരയിൽ നഗരസഭാ ചെയർ പേഴ്സൺ സിത രവീന്ദ്രൻ പാല് കാച്ചുന്നു.

Copyright © 2013 thrissurkalolsavam2017.blogspot.in