ജില്ലാ കലോത്സവം മീഡിയ റൂം ഉദ്ഘാടനം
2017 ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തുവെച്ചു നടക്കുന്ന 29-)മത് തൃശൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം, ഫേസ്ബുക്, ബ്ലോഗ് എന്നിവയുടെ ഉദ്ഘടനം കുന്നംകുളം ഗവെർന്മെന്റ് മോഡൽ ബോയ്സ് സ്കൂളിലെ വി എച് എസ് ഇ യുടെ പുതിയ കെട്ടിടത്തിൽ വെച്ച് നടന്നു.
പന്തലിന്റെ കാൽനാട്ടൽ കർമ്മം
2017 ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം
ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തു 16 വേദികളിലായി നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിപുലീകരിച്ച സംഘാടക സമിതി യോഗം സഹകരണ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു .തദവസരത്തിൽ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
ലോഗോ തയ്യാറാക്കിയത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭയ് സി.ജോണ്സണ്
മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭയ് സി.ജോണ്‍സണാണ് തൃശൂർ ജില്ലാ സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കിയത്. ലോഗോ തയ്യാറാക്കിയ അഭയ് സി.ജോണ്‍സണു ലോഗോ പ്രകാശന വേളയിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു
തൃശൂർ ജില്ലയിൽ നിന്നും സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് 2 പകർപ്പ് ഫോട്ടോ ഒട്ടിച്ച പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി 12 .01 .2017 വ്യാഴാഴ്ച രാവിലെ 10 :30 നു തൃശൂർ ഗവ .മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തി ചേരേണ്ടതാണ് .മുൻവർഷത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ചു വിജയിച്ച ട്രോഫി കൈപ്പറ്റിയ വിദ്യാലയ അധികൃതർ 12.01 . 2017 ന് വ്യാഴാഴ്ച മേൽ വേദിയിൽ ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ് .
മതസരങ്ങളുടെ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ സന്നദ്ധരായി പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ പ്രോഗ്രാം കമ്മിറ്റയിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ അപ്പോൾ തന്നെ ജനങ്ങളിലെത്തിക്കാൻ thrissurkalolsavam2017 .blogspot.inഎന്ന സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ഫലങ്ങൾ പെട്ടന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ഉപജില്ലകളുടെ പോയിന്റുകകളും യഥാസമയം ബ്ലോഗിൽ കൊടുക്കുന്നുണ്ട്. ക്യു ആർ കോഡിന്റെ സഹായത്തോടെ ബ്ലോഗിലെത്താനുള്ള സാങ്കേതികവിദ്യയും തയ്യാറാക്കിയിട്ടുണ്ട്. മതസരങ്ങളുടെ ഫലങ്ങൾ മീഡിയകൾക്കു നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. it @ സ്കൂൾ ന്റെ സഹായത്തോടുകൂടി പരാതികളില്ലാതെ ഫലപ്രഖ്യാപനം ജനങ്ങളിലെത്തിക്കാ































